തു​ർ​ക്കി എ​യ​ർ​വേ​യ്സ് ഇ​സ്താം​ബൂ​ളി​ലേ​ക്ക് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി
Saturday, April 4, 2020 2:23 AM IST
കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ 342 യാ​ത്ര​ക്കാ​രെ കു​വൈ​ത്തി​ൽ നി​ന്നും ഇ​സ്താം​ബൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) അ​റി​യി​ച്ചു.

മാ​തൃ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് തി​രി​ച്ച് പോ​കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​ർ​ട്ട​ർ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡി​ജി​സി​എ പ​റ​ഞ്ഞു. 300 ളം ​ഫി​ലി​പ്പി​നോ യാ​ത്ര​ക്കാ​രെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നി​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ