കോ​വി​ഡ് ഫ​ണ്ടി​ലേ​ക്ക് സ​ബാ​ഹ് കു​ടും​ബം 50 ല​ക്ഷം ദീ​നാ​ർ ന​ൽ​കി
Thursday, April 2, 2020 10:56 PM IST
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടി​ലേ​ക്ക് കു​വൈ​ത്തി​ലെ ഭ​ര​ണ​കു​ടും​ബം 50 ദ​ശ​ല​ക്ഷം ദീ​നാ​ർ സം​ഭാ​വ​ന ന​ൽ​കി. സ​ബാ​ഹ് കു​ടും​ബ​ത്തി​നാ​യി കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന് അ​മീ​രി ദീ​വാ​ൻ മ​ന്ത്രി ശൈ​ഖ് അ​ലി ജ​റാ​ഹ് അ​സ​ബാ​ഹ് അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ ജ​ന​ത​ക്ക് സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും ന​ൽ​ക​ട്ടേ​യെ​ന്നും ഇ​ത്ത​രം പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ​നി​ന്ന് ദൈ​വം ര​ക്ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ