കൊ​വി​ഡ് 19: സൗ​ദി​യി​ൽ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു
Thursday, April 2, 2020 9:59 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം ഇ​ന്ന് അ​ഞ്ചു​പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞു. ഇ​തോ​ടെ അ​കെ മ​ര​ണ​സം​ഖ്യ 21 ആ​യി. പു​തു​താ​യി 165 പേ​ർ​ക്ക് കൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മ​ദീ​ന​യി​ൽ ര​ണ്ടു വി​ദേ​ശി​ക​ളും ദ​മാ​മി​ൽ ഒ​രു വി​ദേ​ശി​യും ഖ​മീ​സി​ൽ ഒ​രു സ്വ​ദേ​ശി​യു​മാ​ണ് കൊ​റോ​ണ രോ​ഗം മൂ​ലം മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ൽ ആ​ലി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

1885 പേ​ർ​ക്കാ​ണ് സൗ​ദി​യി​ൽ ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും ബാ​ക്കി​യു​ള്ള​വ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. മ​ക്ക (48), മ​ദീ​ന (46), ജി​ദ്ദ (30), റി​യാ​ദ് (09), ഖ​ഫ്ജി (09), ഖ​മീ​സ് (06), ഖ​ത്തീ​ഫ് (06), ദ​മ്മാം (04), ദ​ഹ്റാ​ൻ (04), അ​ബ​ഹ (02), രാ​സ്ത​നൂ​റാ, അ​ഹ​ദ് റു​ഫൈ​ദ, ബി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ പ്ര​വി​ശ്യ തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ.

64 പേ​ർ​ക്ക് ഇ​ന്ന് രോ​ഗം പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ച്ച​തോ​ടെ ഇ​തു​വ​രെ 328 പേ​ർ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നും മോ​ചി​ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പു​തി​യ നി​ല വി​ല​യി​രു​ത്തി മ​ക്ക, മ​ദീ​ന എ​ന്നീ പ്ര​വി​ശ്യ​ക​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് 24 മ​ണി​ക്കൂ​ർ ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ