കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി
Wednesday, March 25, 2020 11:06 PM IST
കുവൈത്ത് സിറ്റി : രാജ്യത്ത് ബുധനാഴ്ച നാലുപേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി. ഇതിൽ 43 പേർ രോഗമുക്തി നേടി. ബാക്കി 152 പേരാണ് ചികിത്സയിലുള്ളത്. ആറ് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് . രണ്ട് കുവൈത്തികൾക്കും ഫിലിപ്പീൻസ്, സൊമാലിയ എന്നിവിടങ്ങളിലെ പൗരൻമാർക്കുമാണ് ഇന്ന് അണുബാധ സ്ഥിരീകരിച്ചത്.

റിപ്പോർട്ട്:സലിം കോട്ടയിൽ