സുൽത്താൻ ഖാബൂസിന്‍റെ വേർപാടിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു
Monday, January 13, 2020 6:00 PM IST
കുവൈത്ത് സിറ്റി: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്‍റെ വേർപാടിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഗൾഫ് രാജ്യങ്ങളിൽ വിദ്യാഭ്യാസ മുന്നേറ്റത്തിനു തുടക്കം കുറിച്ച ദീർഘ വീക്ഷണമുള്ള ഭരണാധികാരിയെയാണ്
സുൽത്താൻ ഖാബൂസ് ഇബ്നു സെയ്ദിന്‍റെ നിര്യാണം മൂലം ഒമാന് നഷ്ടമായതെന്നും ഇന്ത്യക്കാരെ, വിശിഷ്യാ മലയാളി പ്രവാസികളെ എന്നും ഇഷ്ടപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും കുവൈത്ത് കെഎംസിസി. പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ