റിയാദ് : ജീവിതവഴിയിൽ നേരിടുന്ന പ്രതിസന്ധികളിൽ തളരാതെ ജീവിച്ചു തീർക്കാനുള്ള ഇച്ഛാശക്തിയും പോരാട്ടവീര്യവുമാണ് പഠനകാലത്ത് വിദ്യാർഥികൾ ആർജ്ജിക്കേണ്ടതെന്ന് കേരള സർക്കാർ പാഠപുസ്തക സമിതി അംഗവും കഐൻഎം പാഠപുസ്തക സമിതി ജനറൽ കണ്‍വീനറുമായ പ്രമുഖ കൗണ്‍സിലർ റഫീഖ് കൊടിയത്തൂർ അഭിപ്രായപ്പെട്ടു.
ജീവിതയാഥാർഥ്യങ്ങളെ കുറിച്ച് ഉൾക്കാഴ്ച പകരാൻ സാധിച്ചാൽ മാത്രമാണ് വിദ്യാഭ്യാസം പൂർണമാവുകയെന്നും റിയാദ് സലഫി മദ്റസ സംഘടിപ്പിച്ച രക്ഷാകർതൃ യോഗത്തെ അഭിസംബോധന ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ റിയാദ് സലഫി മദ്റസയുടെ ബ്രോഷർ, അറബിക് കയ്യെഴുത്തു പരിശീലന സഹായി എന്നിവ പ്രകാശനം ചെയ്തു. പാദവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അഫാൻ, ഇഷാ മർയം, അഹമ്മദ് ഇഷാൻ, അൽ അമീൻ, ഇൽഹാം, മൻഹ സമീർ, ഷാബ് റാദി, നിംറ നസ്റിൻ, റാസിൻ ഷാഹിദ്, അംന റിസ, ആയിഷ നഹ്റിൻ, റജ്വ എൻ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബൂബക്കർ എടത്തനാട്ടുകര, മദ്റസ പ്രിൻസിപ്പാൾ സഅദുദ്ദീൻ സ്വലാഹി, പിടിഎ പ്രസിഡന്റ് മഅറൂഫ്, സെക്രട്ടറി ഫൈസൽ പൂനൂർ, ലുഖ്മാൻ, അബ്ദുൽ ജലീൽ, അഷ്കർ കണ്ണൂർ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു.
കമാൽ നാസർ, ഫസൽ റഹ്മാൻ അറക്കൽ, മുജീബ് ഇരുന്പുഴി, നജീബ് സ്വലാഹി, ഹസീന കോട്ടക്കൽ, റുഖ്സാന വഹാബ്, താജ്ജുന്നീസ, റംലത്ത് , റജീന സിവി , റജീന സിപി, റസീന, നബീല തുടങ്ങിയവർ നേതൃത്വം നൽകി. മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംജദ് അൻവാരി സ്വാഗതവും അബ്ദുൽ അസീസ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ