കെഎംസിസിയുടെ ഉപദേശക സമിതി ചെയര്‍മാനായി നാസര്‍ മഷ്ഹൂര്‍ തങ്ങളെ പ്രഖ്യാപിച്ചു
Sunday, December 8, 2019 12:50 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസിയുടെ ഉപദേശക സമിതി ചെയര്‍മാനായി നാസര്‍ മഷ് ഹൂര്‍ തങ്ങള്‍ നിയമിതനായി. സംസ്ഥാന സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുതിയ ഉപദേശക സമിതിയെ പ്രഖ്യാപിച്ചത്.

ഉപദേശക സമിതിയുടെ വൈസ് ചെയര്‍മാന്‍ കെ.എം.സി.സി.യുടെ മുന്‍ പ്രസിഡന്റ് കെ.ടി.പി.അബ്ദുല്‍ റഹിമാനെയും അംഗങ്ങളായി മുന്‍ പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര , മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത , ടി.ടി.സലീം , പി.വി.ഇബ്രാഹീം , സി.പി.അബ്ദുല്‍ അസീസ് , സൈനുദ്ദീന്‍ കടിഞ്ഞിമ്മൂല എന്നിവരേയും തിരിഞ്ഞെടുത്തു. സംഘടനയില്‍ നിലനിന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇരു പക്ഷങ്ങളിലേയും നേതാക്കളെ ഉള്‍പ്പെടുത്തി സമിതിയെ പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍