കുവൈറ്റ് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്ത് പെരുന്നാൾ
Thursday, November 7, 2019 9:44 PM IST
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഏഴാമത് കൊയ്ത്ത് പെരുന്നാൾ അബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ രാവിലെ 9 മുതൽ 7 വരെ നടക്കും.

സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവന്തപുരം ഭദ്രാസന മെത്രാപോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യാതിഥി ആയിരിക്കും. കുവൈത്തിലെ വിവിധ സഭകളിലെ വൈദികർ, NECK കൗൺസിലർ മെമ്പർ അജോഷ് മാത്യു തുടങ്ങിയവർ സംബന്ധിക്കും.

ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, നാടൻ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, കുട്ടികളുടെ ഗെയിം സ്റ്റാളുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

സെന്‍റ് സ്റ്റീഫൻസ്‌ ഇടവകയുടെ കൊയ്ത്തു പെരുന്നാളിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനെയും ഗായിക വൃന്ദാ ഷമീക്കിനെയും ഇടവക ഭരണസമിതിയും ഇടവകാംഗളും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .

റിപ്പോർട്ട്: സലിം കോട്ടയിൽ