പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ ഉ​ത്സ​വ- പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടും ആ​ന എ​ഴു​ന്ന​ള്ളി​പ്പും സം​ര​ക്ഷി​ക്ക​ണ​മെ​ന്നു വി.​കെ. ഗ്രീ​ക​ണ്ഠ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഫെ​സ്റ്റി​വ​ൽ കോ - ​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ ഉ​ത്സ​വാ​ഘോ​ഷ ക​മ്മി​റ്റി​ക​ളും പെ​രു​ന്നാ​ൾ ക​മ്മി​റ്റി​ക​ളും പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രി​ക, നി​ർ​ദി​ഷ്ട ഫ​യ​ർ​പാ​ർ​ക്ക് ഉ​ട​ൻ ആ​രം​ഭി​ക്കു​ക, പെ​സോ നി​യ​മ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക, വെ​ടി​ക്കെ​ട്ടു​പു​ര സ്ഥാ​പി​ക്കു​ന്ന​തി​നു ത​ണ്ണീ​ർ​ത​ട നി​യ​മ​ത്തി​ൽ ള്ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക. ആ​ന​എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ സം​ര​ക്ഷി​ക്കു​ക, 2012 ലെ ​നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സം​ഗ​മം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് ഒ​റ്റ​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നി​ശ്ശേ​രി കി​ളി​ക്കാ​വ് ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ര​വീ​ന്ദ്ര​നാ​ഥ്, വ​ത്സ​ൻ ച​മ്പ​ക്ക​ര, ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. സോ​മ​ൻ, സി. ​ബാ​ല​ഗോ​പാ​ൽ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, ഡോ. ​പൊ​ന്നു മ​ണി, ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ത്തി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ച്ചു​ത​ൻ കൊ​ന്ന​ഞ്ചേ​രി​ക്കാ​വ്, അ​ച്ചു​ത​ൻ​കു​ട്ടി കൊ​റ്റാ​ൻ​കു​ള​ങ്ങ​ര, ഗി​രീ​ഷ് കാ​ട്ടു​ശ്ശേ​രി, ക​രു​ണാ​ക​ര​ൻ ചി​ന​ക്ക​ത്തൂ​ർ​കാ​വ്, ഭാ​സ്ക്ക​ര​ൻ വാ​യി​ല്യം​കു​ന്ന്, മ​ധു മ​ണ്ണാ​ർ​ക്കാ​ട്, രാ​മ​ൻ ചി​ന​ക്ക​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.