ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

മം​ഗ​ലം​ഡാം: ക​രി​മ്പാ​റ​ക​ളി​ൽ ത​ട്ടി​ച്ചി​ത​റി നു​ര​ഞ്ഞും​പ​ത​ഞ്ഞും ആ​ഴ​ങ്ങ​ളി​ലേ​ക്കു പ​തി​ക്കു​ന്ന ക​ട​പ്പാ​റ​ക്ക​ടു​ത്തെ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത മ​നോ​ഹ​ര കാ​ഴ്ച ത​ന്നെ​യാ​ണ്.

വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു കു​റ​ഞ്ഞെ​ങ്കി​ലും ഈ ​വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ഇ​പ്പോ​ഴും നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രും കൂ​ടും. വ​ന​ത്തി​നു​ള്ളി​ലെ ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​നു കാ​ന​ന ഭം​ഗി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശോ​ഭ​യു​മേ​റെ.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്താ​ൻ കാ​ന​ന​വ​ഴി​ക​ൾ താ​ണ്ടി​യു​ള്ള ക്ലേ​ശ​യാ​ത്ര​യും ക്ഷീ​ണ​വു​മെ​ല്ലാം കാ​ഴ്ച​ക​ളു​ടെ സ​മൃ​ദ്ധി​യി​ൽ നി​മി​ഷാ​ർ​ധം​കൊ​ണ്ട് മ​റ​ന്നു​പോ​കും. മം​ഗ​ലം​ഡാ​മി​ൽ​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം.

വ​ഴി അ​ല്പം ദു​ർ​ഘ​ട​മെ​ങ്കി​ലും സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു യാ​ത്ര ഹ​രം​പ​ക​രും. ഡാ​മി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ ക​ട​പ്പാ​റ​യെ​ത്തും.

അ​വി​ടെ​നി​ന്ന് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി റോ​ഡി​ലൂ​ടെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാം. നൂ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് വെ​ള്ളം പ​തി​ക്കു​ന്ന​ത്.

ഉ​ൾ​ക്കാ​ടു​ക​ളി​ൽ​നി​ന്നു​ള്ള ചെ​റു​കാ​ട്ടു​ചോ​ല​ക​ൾ പ​ല​ഭാ​ഗ​ത്താ​യി സം​ഗ​മി​ച്ചാ​ണ് താ​ഴേ​ക്കു​വീ​ഴു​ന്ന​ത്. ഇ​തി​നാ​ൽ വെ​ള്ള​വും ശു​ദ്ധ​മാ​ണ്. മം​ഗ​ലം​ഡാ​മും നെ​ല്ലി​യാ​മ്പ​തി​യും കാ​ട്ടു​പോ​ട്ടു​ക​ൾ വി​ഹ​രി​ക്കു​ന്ന നെ​ല്ലി​ക്ക​ളം കാ​ടും വെ​ള്ളാ​ട്ടി​രി മ​ല​യും വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര കാ​ഴ്ച​ക​ൾ. ആ​ദി​വാ​സി കോ​ള​നി റോ​ഡി​ൽ പോ​ത്തം​തോ​ട് പാ​ല​ത്തി​ൽ നി​ന്നും 200 മീ​റ്റ​ർ കി​ഴ​ക്കു മാ​റി മ​റ്റൊ​രു വെ​ള്ള​ച്ചാ​ട്ടം കൂ​ടി​യു​ണ്ട്. പ​ക്ഷെ, ഇ​തു​ഉ​യ​രം കു​റ​ഞ്ഞ​താ​ണ്. പോ​ത്ത​ൻ​തോ​ട്, ത​ളി​ക​ക​ല്ല് കാ​ട്ടു​ചോ​ല, ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ സം​ഗ​മി​ക്കു​ന്ന തി​പ്പി​ലി​ക്ക​യം ഇ​വി​ടു​ത്തെ മ​റ്റൊ​രു അ​പൂ​ർ​വ കാ​ഴ്ച​യാ​ണ്.

ഏ​ത് കൊ​ടും വേ​ന​ലി​ലും വെ​ള്ളം പ​റ്റാ​ത്ത ആ​ഴ​മേ​റി​യ​താ​ണ് ഈ ​ക​യം. വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ൻ വി​ക​സ​ന സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​ട്ടും ഇ​തു​വ​രെ പ​ദ്ധ​തി​ക​ളൊ​ന്നും ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. മം​ഗ​ലം വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ പ​ദ്ധ​തി​യാ​യും ഇ​വി​ടം വി​ക​സി​പ്പി​ക്കാ​മാ​യി​രു​ന്നു.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​വി​ടെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ഇ​ല്ല. സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പ​ല ത​രം കു​പ്പി​ക​ളു​മാ​യി മാ​ലി​ന്യ പ്ര​ശ്ന​വും ഈ ​സു​ന്ദ​ര കാ​ഴ്ച​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്നു​ണ്ട്.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന സാ​ധ്യ​ത പ​ഠി​ക്കു​ന്ന​തി​നാ​യി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​ര​ണ്ടു​ത​വ​ണ ഇ​വി​ടെ സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി​രു​ന്നു.

ഊ​ർ​ജ സു​ര​ക്ഷാ​മി​ഷ​നും സാ​ധ്യ​ത പ​ഠ​നം ന​ട​ത്തി. ര​ണ്ടു​മെ​ഗാ​വാ​ട്ടി​ൽ താ​ഴെ മാ​ത്രം വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​ല്പാ​ദ​നം സം​ബ​ന്ധി​ച്ച് പി​ന്നീ​ട് ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്ന​തു​മി​ല്ല.