മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളജ് വി​ദ്യാ​ർ​ഥിക​ൾ സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സ​മ്പ​ർ​ക്ക പ​രി​പാ​ടി​യാ​യ സ്നേ​ഹോ​ത്സ​വം 2024 ബി​ഷ​പ് എ​മരിറ്റസ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്ക് ന​ൽ​കു​ന്ന ശു​ശ്രൂ​ഷ യ​ഥാ​ർ​ഥത്തി​ൽ ദൈ​വ​ത്തി​ന് ന​ൽ​കു​ന്ന​താ​ണെ​ന്നും ഉ​ള്ള​തി​ൽ ഏ​റ്റ​വും ന​ല്ല​ത് സ്നേ​ഹ​ത്തോ​ടെ നാം ​ന​ൽ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

എ​ല്ലാ​വ​രോ​ടും അ​നു​ക​മ്പ​യു​ള്ള​വ​രും സ്നേ​ഹം നി​റ​ഞ്ഞവ​രും അ​ലി​യു​ന്ന ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളു​മാ​യി നാം ​മാ​റ​ണ​മെ​ന്നും ബിഷപ് കൂ​ട്ടി​ച്ചേ​ർ​ത്തു.​ പ്രി​ൻ​സി​പ്പൽ ഡോ. ​ടോ​മി ആ​ന്‍റണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ റ​വ.ഡോ.​ മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കൂ​ന​ത്ത​റ ശ​ര​ണാ​ല​യത്തിലെ സി​സ്റ്റ​ർ സോ​ണി, മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് സ്പെ​ഷൽ സ്കൂ​ളിലെ സി​സ്റ്റ​ർ റോ​സ്മി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽകൂ​ന​ൽ സ്വാ​ഗ​ത​വും കോ-ഓർ​ഡി​നേ​റ്റ​ർ ലി​ന്‍റുരാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.​ മാ​ന​സി​കവൈ​ക​ല്യം, ശാ​രീ​രി​ക ന്യൂനത​ക​ൾ, പ്രാ​യ​മേ​റി​യ​വ​ർ, സാ​ന്ത്വ​നപ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ എ​ന്നി​വ​രെ സം​ര​ക്ഷി​ച്ചു വ​രു​ന്ന പത്തൊന്പതോളം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അഞ്ഞൂറോളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.​ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.