ചെ​ർ​പ്പു​ള​ശേ​രി: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ വേ​ദി ഒ​ന്നി​ലെ പ​ന്ത​ൽ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. ഒ​രു വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കു പ​രി​ക്ക്.

വി​ദ്യാ​ർ​ഥി​നി വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ നാ​ട്ടു​ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ​തേ​ടി.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ക​ലോ​ത്സ​വം ന​ട​ക്കു​ന്ന കു​ണ്ടൂ​ർ​കു​ന്ന് ടി​എ​സ്എ​ൻ​എം സ്കൂ​ളി​ൽ മൈ​താ​ന​ത്തൊ​രു​ക്കി​യ പ​ന്ത​ലാ​ണ് നി​ലം​പൊ​ത്തി​യ​ത്.

ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മാ​യ​തി​നാ​ൽ പ​ന്ത​ലി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു. ക​ലോ​ത്സ​വ സം​ഘാ​ട​ക​രും പോ​ലീ​സും ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.