ഫുഡ് സേഫ്റ്റി വകുപ്പ് ഫോസ്ടാഗ് ട്രെയിനിംഗ് ക്യാന്പ് സംഘടിപ്പിച്ചു
1467386
Friday, November 8, 2024 5:06 AM IST
മണ്ണാർക്കാട്: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേർഡ് ഇന്ത്യ ഡിപ്പാർട്ട്മെന്റ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റിലെ അംഗങ്ങൾക്ക് ഫോസ്ടാഗ് ട്രെയിനിംഗ് ക്യാന്പ് നടത്തി. ഭക്ഷണ വിപണന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എഫ്എസ്എസ്എഐ വകുപ്പ് നിഷ്കർഷിക്കുന്ന പ്രവർത്തന ചട്ടങ്ങൾ സംബന്ധിച്ച് അറിവ് നൽകുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന രണ്ട് ട്രെയിനിംഗ് ക്യാന്പാണ് സംഘടിപ്പിച്ചത്. ക്യാന്പിൽ 80ൽപരം പേർ പങ്കെടുത്തു. ട്രെയിനിംഗ് ക്യാന്പ് ഫുഡ് സേഫ്റ്റി പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.
കെഎച്ച്ആർഎ മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി മണ്ണാർക്കാട് സർക്കിൾ ഓഫീസർ ഡോ. ബർഷാന, കെഎച്ച്ആർഎ നേതാക്കളായ ഫിറോസ് ബാബു, ഫസൽ റഹ്മാൻ, എൻ.ആർ. ചിൻമയാനന്ദൻ, ഇ.എ. നാസർ, മിൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.