തണ്ടപ്പേർ-പരിസ്ഥിതിലോല മേഖല: കോട്ടത്തറ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
1467385
Friday, November 8, 2024 5:06 AM IST
അഗളി: ഭൂ ഉടമകൾക്ക് തണ്ടപ്പേർ നൽകാത്തതിനെതിരേയും അട്ടപ്പാടിയിലെ ആറ് വില്ലേജുകളും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തി കരടു വിജ്ഞാപനം പുറപ്പെടുവിച്ച നടപടികളേയും ചോദ്യം ചെയ്തുകൊണ്ട് ഷോളയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ ഉദ്ഘാടനം ചെയ്തു.
തണ്ടപ്പേരിന്റെ പേരിൽ ഭൂമിയുടെ നികുതി സ്വീകരിക്കാത്ത നടപടിയിൽ കുടുങ്ങി അട്ടപ്പാടിക്കാർ ദുരിതത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഷോളയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. കനകരാജ് അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ഷിബു സിറിയക്ക്, എൻ.കെ, രഘുത്തമൻ, എം.ആർ. സത്യൻ, എം.സി. ഗാന്ധി, ടി. ചിന്നസ്വാമി, വിശ്വനാഥൻ, ജോബി കുരീക്കാട്ടിൽ, വിശ്വനാഥൻ സുകുമാരൻ, സുബ്രഹ്മണ്യൻ ആനക്കട്ടി, സന്തോഷ് കുമാർ, സക്കീർ ഹുസൈൻ, ബിനോയ് പൂക്കന്നേൽ, എം.എം. തോമസ്, സുനിത ഉണ്ണികൃഷ്ണൻ, യു.എ . മത്തായി, സുനിൽ ജി. പുത്തൂർ, കെ.ടി. ബെന്നി, ജയ്മോൻ പറയാനിയിൽ, വിജു വെച്ചപ്പതി, നാരായണൻ അബ്ബന്നൂർ, കെ.ജെ. മാത്യു, വർഗീസ്, അശോകൻ, അജിത്ത്, ശിവസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.