ഷൊർ​ണൂ​ർ:​ ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ റെയി​ൽപാ​ത​ക്ക് കു​റു​കെ മ​പ്പാ​ട്ടു​ക​ര​യി​ല്‍ റെ​യി​ല്‍​വേ അ​ടി​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​തി​ന് രൂ​പ​രേ​ഖ​യാ​യി. ഉ​ദ്യോ​ഗ​സ്ഥസം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തു​ട​ർന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു. കു​ലു​ക്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ മ​പ്പാ​ട്ടു​ക​ര​യെ ബ​ന്ധി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് റെ​യി​ല്‍​വേ അ​ടി​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ഇ​വി​ടെ അ​ടി​പ്പാ​ത ഉ​ണ്ടെ​ങ്കി​ലും ഓ​ട്ടോ​ക​ള്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് ഇ​തി​ലൂ​ടെ പോ​കാ​ന്‍ ക​ഴി​യു​ക. മ​പ്പാ​ട്ടു​ക​ര​യി​ലെ ചെ​റി​യ അ​ടി​പ്പാ​ത മാ​റ്റി പുതി​യ അ​ടി​പ്പാ​ത പ​ണി​യ​ണ​മെ​ന്ന വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു പോ​കാ​വു​ന്നവി​ധ​ത്തി​ല്‍ പു​തി​യ അ​ടി​പ്പാ​ത പ​ണി​യു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ഹ​മ്മ​ദ് മു​ഹ്​സി​ന്‍ എം​എ​ല്‍​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​വു​മാ​യി എം​എ​ല്‍​എ​യും കു​ലു​ക്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തും റെ​യി​ല്‍​വേ​യു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് റെ​യി​ല്‍​വേ​യ്ക്കു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​പ്പാ​ട്ടു​ക​ര​യി​ല്‍ അ​ടി​പ്പാ​ത പ​ണി​യു​ന്ന​തി​ന് റെ​യി​ല്‍​വേ അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​റുകോ​ടി രൂ​പ ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​യ​തോ​ടെ​യാ​ണ് മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 4 മീ​റ്റ​ര്‍ വീ​തി​യി​ലും നാ​ലു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​യി​രി​ക്കും അ​ടി​പ്പാ​ത പ​ണി​യു​ക.

ഇ​തി​നാ​യി റെ​യി​ല്‍​വേ പാ​ത​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്ത് 22 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 10 മീ​റ്റ​ര്‍ വീ​തി​യി​ലും ര​ണ്ടു സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ അ​ടി​പ്പാ​ത നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ വി.​ ര​മ​ണി അ​റി​യി​ച്ചു.