കാട്ടുപന്നിശല്യം ഒഴിവാക്കാൻ വയലുകളിൽ സാരിക്കൂടാരം ഒരുക്കി കർഷകർ
1467102
Thursday, November 7, 2024 1:57 AM IST
കൊഴിഞ്ഞാമ്പാറ: രണ്ടാംവിള കൃഷിപ്പണി തുടങ്ങിയതോടെ വയലുകളിൽ കാട്ടുപന്നിശല്യം തടയാൻ കർഷകർ സാരിക്കൂടാരം ഒരുക്കി.
ഇപ്പോൾ ഞാറ് സംരക്ഷിക്കാനാണ് സാരിക്കൂടാരം ഒരുക്കിയിരിക്കുന്നത്. ഇനി ഞാറ് പറിച്ചുനട്ട് നെൽച്ചെടി വളർന്ന് കതിരിടുമ്പോൾ വീണ്ടും വയലുകളിൽ സാരിചുറ്റൽ സജീവമാകും.
ഞാറുപാകൽ, കളപറിക്കൽ, മരുന്നുതളിക്കൽ, കൊയ്ത്തുകൂലി എന്നിവയ്ക്കു പുറമേ ഇപ്പോൾ പുതിയ ചെലവിനമായി സാരിവാങ്ങലും കർഷകനു വന്നിട്ടുണ്ട്.
എന്തൊക്കെ പ്രതിരോധനടപടികൾ കർഷകർ സ്വീകരിച്ചാലും പന്നിക്കൂട്ടം അതിനെ ഫലപ്രദമായി നിഷ്ക്രിയമാക്കുന്നതാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. നെല്ലുസംഭരണവില ലഭിച്ചാൽ വായ്പത്തുക തിരിച്ചടച്ചാൽമാത്രം പോരാത്ത അവസ്ഥയാണ്.
സാരി വാങ്ങുന്ന ചെലവും കൃഷിപ്പണിച്ചെലവിൽ ഉൾപ്പെടുന്നുണ്ട്.
പഞ്ചായത്തുകൾതോറും പന്നികളെ കൊല്ലാൻ ടീം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും കർഷകപ്രശ്നങ്ങൾക്കു പരിഹാരമാവുന്നുമില്ല.