യുവാവിനെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ
Thursday, September 29, 2022 12:16 AM IST
തൃ​പ്പൂ​ണി​ത്തു​റ: യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള​ട​ക്കം മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ 22ന് ​രാ​ത്രി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ മ​ഗ്‌​ബു​ൾ അ​ലി എ​ന്ന​യാ​ളെ തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്തു വെ​ച്ച് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ചോ​റ്റാ​നി​ക്ക​ര കു​രീ​ക്കാ​ട് അ​മ്പാ​ടി​മ​ല ചെ​പ്പു​റ​ത്ത് എസ്. രാ​ജേ​ഷ്(20), ചോ​റ്റാ​നി​ക്ക​ര തു​ണ്ടി​യി​ൽ സ​ച്ചു​മോ​ൻ ജ​യ​ൻ (20), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ഗ്ബു​ൾ അ​ലി ജോ​ലി ക​ഴി​ഞ്ഞു തി​രി​ച്ചു വ​രു​ന്ന വ​ഴി ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും നി​ര​സി​ച്ച​തി​നെ​തു​ട​ർ​ന്ന് നി​ല​ത്തു കൂ​ടെ വ​ലി​ച്ചി​ഴ​ച്ചു ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യുമായി​രു​ന്നു.

വ​ധ​ശ്ര​മ​ത്തി​നു​ള്ള ഐ​പി​സി 307 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ര​ണ്ടു പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ഒ​രാ​ളെ ജു​വ​നി​ൽ ജ​സ്റ്റി​സി​നു മു​ൻ​പാ​കെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.