പാ​വ​പ്പെ​ട്ട​വ​രു​ടെ മ​ന​സി​നു സാ​ന്ത്വ​ന​മാ​കാ​ൻ പി​എ​സ്ഡ​ബ്ല്യു​എ​സി​നു ക​ഴി​യു​ന്നു: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്
Friday, May 10, 2024 10:12 PM IST
പാ​ലാ: കാ​ഴ്ച​യി​ല്ലാ​ത്ത​വ​ര്‍​ക്ക് കാ​ഴ്ച​യാ​യും ഭ​വ​നം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഭ​വ​ന​മാ​യും മാ​റു​വാ​ന്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​ക്കു ക​ഴി​യു​ന്ന​താ​യി ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ അ​റു​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രി​ഷ്ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. പാ​വ​പ്പെ​ട്ട​വ​രു​ടെ മ​ന​സി​നു സാ​ന്ത്വ​ന​മാ​കാ​നും പു​തി​യ ആ​ശ​യം പ​ക​ര്‍​ന്നു ന​ല്‍​കാനും പി​എ​സ്ഡ​ബ്ല്യു​എ​സി​നു ക​ഴി​യു​ന്നു​വെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റു​പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന അ​റു​പ​തി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി​യും അ​റു​പ​തു കാ​ര്‍​ഷി​ക സം​രം​ഭ​ക​ര്‍​ക്കു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മാ​ണി സി. ​കാപ്പ​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്ത​ന്‍, ളാ​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ഡാ​ന്‍റീ​സ് കു​നാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ വ്യ​ക്തി​ക​ളെ​യും സം​രം​ഭ​ക​രെ​യും ഇ​രു​പ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ പിഎ​സ്ഡ​ബ്ല്യു​എ​സ് സം​ഘാം​ഗ​ങ്ങ​ളെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത ഉത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും നട​ന്നു.