വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് എ​ൻ എ​സ് എ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ക​ർ​മ്മ​പ​ദ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ പു​തു​ത​ല​മു​റ​യ്ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​തി​നാ​യി മ​ന്നം ന​വോ​ത്ഥാ​ന സൂ​ര്യ​ൻ എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

നാ​ളെ രാ​വി​ലെ 10.30ന് ​വൈ​ക്കം കെ ​എ​ൻ എ​ൻ സ്മാ​ര​ക ഹാ​ളി​ൽ എ​ൻ എ​സ് എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം പ്ര​ഫ. മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള വൈ​ക്കം താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി​ജി​എം​നാ​യ​ർ കാ​രി​ക്കോ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ക​ര​യോ​ഗം ര​ജി​സ്ട്രാ​ർ വി.​വി. ശ​ശി​ധ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ പി ​ജി എം ​നാ​യ​ർ കാ​രി​ക്കോ​ട്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​വേ​ണു​ഗോ​പാ​ൽ,സെ​ക്ര​ട്ട​റി അ​ഖി​ൽ ആ​ർ. നാ​യ​ർ, വ​നി​ത യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ല​ക്ഷ്മി, പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​സ്. വേ​ണു​ഗോ​പാ​ൽ,സി ​പി.​നാ​രാ​യ​ണ​ൻ നാ​യ​ർ, വ​നി​ത യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി മീ​ര​മോ​ഹ​ൻ ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.