ബെ​​ന്നി ചി​​റ​​യി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ഹാ​​യ​​മെ​​ത്രാ​​നും ആ​​ര്‍​ച്ച്ബി​​ഷ​​പ്പു​​മാ​​യി​​രു​​ന്ന 22 വ​​ര്‍​ഷ​​വും ഡ്രൈ​​വ​​റാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കാ​​നാ​​യ​​തി​​ന്‍റെ ചാ​​രി​​താ​​ര്‍​ഥ്യ​​ത്തി​​ലാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പാ​​ല​​യ്ക്ക​​ല്‍ ബെ​​ന്നി ആ​​ന്‍റ​​ണി.

പെ​​രു​​ന്തോ​​ട്ടം പി​​താ​​വി​​ല്‍​നി​​ന്നും വ​​ലി​​യ ക​​രു​​ത​​ലും സ്നേ​​ഹ​​വു​​മാ​​ണ് എ​​ക്കാ​​ല​​വും ല​​ഭി​​ച്ചി​​രു​​ന്ന​​ത്. ഒ​​രി​​ക്ക​​ലും ശാ​​സി​​ച്ചി​​ട്ടി​​ല്ല. ഏ​​വി​​ടെ പോ​​യാ​​ലും ആ​​ര്‍​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നാ​​ലും ത​​ന്‍റെ ഭ​​ക്ഷ​​ണ​​കാ​​ര്യ​​ത്തി​​ല്‍ പി​​താ​​വ് ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു. മ​​ന​​സി​​ല്‍ സ്നേ​​ഹം നി​​റ​​ഞ്ഞു​​നി​​ല്‍​ക്കു​​ന്ന പെ​​രു​​ന്തോ​​ട്ടം പി​​താ​​വ് വ​​ലി​​യ പ​​രി​​ഗ​​ണ​​ന ന​​ല്‍​കി​​പ്പോ​​ന്നു.

സ​​ഹാ​​യ​​മെ​​ത്രാ​​നാ​​യ​​പ്പോ​​ള്‍ അ​​ര​​മ​​ന​​യി​​ല്‍​നി​​ന്ന് ല​​ഭി​​ച്ച കെ​​എ​​ല്‍-5 എ​​ല്‍ 2937 അം​​ബാ​​സ​​ഡ​​ര്‍ കാ​​റി​​ലാ​​യി​​രു​​ന്നു ദീ​​ര്‍​ഘ​​മാ​​യ യാ​​ത്ര​​യു​​ടെ തു​​ട​​ക്കം. പി​​ന്നീ​​ട് കെ​​എ​​ല്‍ 5-എം 4646 ​​ന​​മ്പ​​റി​​ലു​​ള്ള അം​​ബാ​​സ​​ഡ​​ര്‍. പി​​ന്നീ​​ട് ഫി​​യ​​റ്റ് പെ​​ട്രാ. ആ​​ര്‍​ച്ച്ബി​​ഷ​​പ്പാ​​യ​​പ്പോ​​ള്‍ ലാ​​ന്‍​സ​​ര്‍. പി​​ന്നീ​​ടാ​​ണ് ഇ​​ന്നോ​​വ വാ​​ങ്ങി​​യ​​ത്. ഈ ​​കാ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം ചെ​​റി​​യൊ​​രു അ​​പ​​ക​​ടം​​പോ​​ലും ഉ​​ണ്ടാ​​കാ​​തെ പി​​താ​​വി​​ന്‍റെ സാ​​ര​​ഥി​​യാ​​കാ​​നു​​ള്ള സ​​ന്തോ​​ഷ​​ത്തി​​ലും ആ​​ശ്വാ​​സ​​ത്തി​​ലു​​മാ​​ണ് ബെ​​ന്നി.

നി​​ര​​വ​​ധി ത​​വ​​ണ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം പി​​താ​​നൊ​​പ്പം സ​​ഞ്ച​​രി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞു. ഹൃ​​ദ​​യം നി​​റ​​യെ സ​​ന്തോ​​ഷ​​മ​​നു​​ഭ​​വി​​ച്ച കാ​​ല​​മാ​​യി​​രു​​ന്നു അ​​തെ​​ന്നും ബെ​​ന്നി ഓ​​ര്‍​ക്കു​​ന്നു.