ച​ങ്ങ​നാ​ശേ​രി: വൈ​എം​സി​എ കേ​ര​ള റീ​ജ​ന്‍ ചെ​യ​ര്‍മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ ന​യി​ക്കു​ന്ന സ​പ്ത​തി സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​യ്ക്ക് ച​ങ്ങ​നാ​ശേ​രി വൈ​എം​സി​എ​യി​ല്‍ ഇ​ന്ന് രാ​വി​ലെ 10.30ന് ​സ്വീ​ക​ര​ണം ന​ല്‍കും. സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഡോ. ​ജോ​സ് കെ​ച്ചു​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും.

ദേ​ശീ​യ ട്ര​ഷ​റ​ര്‍ റെ​ജി ഇ​ട​യാ​റ​ന്മു​ള മു​ഖ്യ​പ്ര​ഭാ​ക്ഷ​ണ​വും റീ​ജ​ന്‍ ചെ​യ​ര്‍മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ സ​പ്ത​തി സ​ന്ദേ​ശ​വും ന​ല്‍കും. മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ഷ്‌​ട്ര​പ​തി​ക്കു ന​ല്‍കു​ന്ന ഭീ​മ​ഹ​ര്‍ജി​ക്കു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തും.

ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു​കൊ​ണ്ട് യു​വ​ത ചീ​ഫ് എ​ഡി​റ്റ​ര്‍ കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ല്‍, സ​ബ് റീ​ജ​ന്‍ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ മാ​ത്യു മു​ല്ല​ശേ​രി, സെ​ക്ര​ട്ട​റി ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ട്ര​ഷ​റ​ര്‍ ജോ​യി​ക്കു​ട്ടി, കു​ഞ്ഞു​മോ​ന്‍ തൂ​മ്പു​ങ്ക​ല്‍, പൗ​ലോ​സ് വാ​ച്ചാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.