ഏ​റ്റു​മാ​നൂ​ർ: നാ​ലു​കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡ​രി​കി​ലെ കാ​ടും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് സം​ര​ക്ഷി​ക്കു​ന്ന സാ​ബു തോ​മ​സ് ev=(nv)2 (എ​ന്‍റെ വ​ഴി =​ ന​ല്ല വ​ഴി, ന​മ്മു​ടെ വ​ഴി) എ​ന്ന സ​മ​വാ​ക്യം രൂപ​പ്പെ​ടു​ത്തി ത​ന്‍റെ ദൗ​ത്യ​ത്തെ സ​മൂ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വീ​ടി​നു മു​ന്നി​ലെ റോ​ഡ് വൃ​ത്തി​യാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളെ​ല്ലാം മ​നോ​ഹ​ര​മാ​ക്കാ​മെ​ന്ന് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ വെട്ടിമുകൾ കുരി​ശു​മ​ല ഊ​ന്നു​ക​ല്ലേ​ൽ സാ​ബു തോ​മ​സ് പ​റ​യു​ന്നു. എ​ന്‍റെ വ​ഴി വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ ന​ല്ല വ​ഴി​യും ന​മ്മു​ടെ വ​ഴി​യും സൃ‌​ഷ്‌​ടി​ക്കാ​മെ​ന്ന​താ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന ആ​ശ​യം.

നാ​ലു വ​ർ​ഷം മു​മ്പ് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ടാ​ർ ചെ​യ്യാ​ത്ത റോ​ഡ് വൃ​ത്തി​യാ​ക്കി​യാ​ണ് സാ​ബു​വി​ന്‍റെ തു​ട​ക്കം. മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തു​ക​യും ഓ​ട​യി​ലെ മ​ണ്ണും റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. റോ​ഡ് ടാ​ർ ചെ​യ്ത​തോ​ടെ റോ​ഡ​രി​കി​ലെ പു​ല്ലും കാ​ടും വെ​ട്ടി​യൊ​തു​ക്കി​യും ക​രി​യി​ല​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തും ദൗ​ത്യം തു​ട​ർ​ന്നു. ഇ​പ്പോ​ൾ നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡ് വൃ​ത്തി​യാ​ക്കു​ന്നു. റോ​ഡി​ൽ​ നിന്ന് സം​ഭ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ​ക​ർ​മസേ​ന​യ്ക്ക് കൈ​മാ​റും.

പു​ല്ലു​വെ​ട്ട​ലും ക​രി​യി​ല നീ​ക്കം ചെ​യ്യ​ലും സ്വ​ന്തം പ​ണം മു​ട​ക്കി വാ​ങ്ങി​യ യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ്. മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഉ​ന്തു​വ​ണ്ടി​യു​മു​ണ്ട്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പു​ല്ല് വെ​ട്ടും. എ​ല്ലാ ദി​വ​സ​വും ശു​ചീ​ക​ര​ണം ന​ട​ത്തും. ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യാ​ലു​ട​ൻ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങും.

കോ​ത​ന​ല്ലൂ​ർ ഇ​മ്മാ​നു​വ​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ഹ​ർ​ഷ​യും മ​ക്ക​ളാ​യ നോ​റ (14), ലൊറെ​യ്ൻ (11), ഫ്ര​യ (8) എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാകും.
സാ​ബു​വി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ​പ്പ​റ്റി കേ​ട്ട​റി​ഞ്ഞ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.