പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ കാ​യി​ക​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ഇ​ന്‍റ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ക​യാ​ക്കിം​ഗ് മ​ത്സ​ര​പ​ര​മ്പ​ര​യി​ല്‍ സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ജേ​താ​ക്ക​ളാ​യി. പൊ​ളി​റ്റി​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ര​ണ്ടാം സ്ഥാ​ന​വും ഫി​സി​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹിച്ചു.

കോ​ള​ജി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മീ​ന​ച്ച​ിലാ​റ്റി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് സം​ഘ​ട​ക​ര്‍ അ​റി​യി​ച്ചു.