പാ​ലാ: ഏ​ഴാ​ച്ചേ​രി കാ​വി​ന്‍​പു​റം ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ തിരുവാ​തി​ര​ക​ളി വ​ഴി​പാ​ടി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി കാവിന്‍​പു​റം ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മ​ണ്ഡ​ല​സ​മാ​പ​ന ഉ​ത്സ​വ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 27നാ​ണ് തി​രു​വാ​തി​ര​ക​ളി വ​ഴി​പാ​ട് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ പ​ക​ലാ​ണ് വ​ഴി​പാ​ട് ന​ട​ക്കു​ന്ന​ത്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ആ​ദ്യ​ത്തെ മൂ​ന്ന് ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10001, 5001, 2501 ക്ര​മ​ത്തി​ല്‍ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ പു​ളി​ക്ക​ല്‍, പി.എ​സ്. ശ​ശി​ധ​ര​ന്‍, ജ​യ​ച​ന്ദ്ര​ന്‍ വ​ര​ക​പ്പ​ള്ളി​ല്‍, സി.​ജി. വി​ജ​യ​കുമാര്‍, ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

എ​ട്ടു​മു​ത​ല്‍ പ​ത്തു​വ​രെ അം​ഗ​ങ്ങ​ളു​ള്ള ടീ​മു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. തി​രു​വാ​തി​ര​ക​ളി വ​ഴി​പാ​ടി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ള്‍ 9388797496, 9447309361, 9447568778 ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.