ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തൽ: പരിശീലന പരിപാടിയും പ്രദർശനവും നടന്നു
1465119
Wednesday, October 30, 2024 6:59 AM IST
കോട്ടയം: ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും പരിശീലന പരിപാടിയും പ്രദർശനവും സംഘടിപ്പിച്ചു സിഎംഎസ് കോളജ് ഫുഡ് സയൻസ് വിഭാഗം.
തേയില, കാപ്പിപ്പൊടി, പാൽ, നെയ്യ്, മുളക്പൊടി, മഞ്ഞൾ പൊടി, മസാലകൾ, പഞ്ചസാര, ശർക്കര തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള വഴികൾ പൊതുജനങ്ങൾക്കു പരിപാടിയിലൂടെ വിശദീകരിച്ചു നൽകി.
ഫുഡ് സേഫ്റ്റി കോട്ടയം നോഡൽ ഓഫീസർ ഡോ.ജെ.ബി. ദിവ്യ ഭക്ഷ്യസുരക്ഷ ക്ലാസ് നയിച്ചു.
ഫുഡ് സയൻസ് വകുപ്പ് മേധാവി കവിത വിജയൻ പ്രസംഗിച്ചു.