ഈ​രാ​റ്റു​പേ​ട്ട: വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട തൈ​പ്പ​റ​മ്പി​ല്‍ ഫൈ​സ​ല്‍ ഷെ​രീ​ഫ് (40), മാ​ഹി​ന്‍ ല​ത്തീ​ഫ് (37) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട മാ​ര്‍​ക്ക​റ്റ് ഭാ​ഗ​ത്തു​ള്ള വീ​ടി​ന്‍റെ മു​ന്‍​വ​ശം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ 7,500 രൂ​പ വി​ല വ​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ളു​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഫൈ​സ​ല്‍ ഷെ​രീ​ഫി​നെ ഇ​വി​ടെ​നി​ന്നു പി​ടി​കൂ​ടു​ക​യും ര​ക്ഷ​പ്പെ​ട്ട മാ​ഹി​ന്‍ ല​ത്തീ​ഫി​നെ തു​ട​ര്‍​ന്നു​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ കോ​സ്‌​വേ പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ കെ.​ജെ. തോ​മ​സ്, എ​സ്ഐ​മാ​രാ​യ ടി.​ആ​ര്‍. ദീ​പു, കെ.​പി. സ​ജി, പ്ര​കാ​ശ് ജോ​ര്‍​ജ്, ആ​ന്‍റ​ണി മാ​ത്യു, ഷാ​ജി കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഷാ​ജി ചാ​ക്കോ, എം.​കെ. സു​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫൈ​സ​ല്‍ ഷെ​രീ​ഫി​നും മാ​ഹി​നും ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ല്‍ മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.