വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം: ജോ​ബ് മൈ​ക്കി​ള്‍
Sunday, September 29, 2024 7:46 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി ടി​ബി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​നു തു​ട​ക്കം കു​റി​ക്കും.

പൊ​തു​സ്ഥ​ല​ങ്ങ​ളും പാ​ത​യോ​ര​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രു​ടേ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍വീ​ന​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി,

ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി പ്ര​സാ​ദ്, ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നോ​ബി​ള്‍ സേ​വ്യ​ര്‍ ജോ​സ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ജി​ല്ലാ മാ​നേ​ജ​ര്‍ ജി​ഷ്ണു, ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​ന ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ മ​നോ​ജ്, ന​വ​കേ​ര​ളം ക​ര്‍മ പ​ദ്ധ​തി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ പാ​ര്‍വ​തി, ടോ​ണി, പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.