തെ​ക്കേ​ന​ട​ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2.5 കോ​ടി രൂ​പ​യു​ടെ ക​ളി​സ്ഥ​ലം തീ​ർ​ക്കും
Sunday, September 29, 2024 7:46 AM IST
വൈ​ക്കം: വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കാ​ൻ ക​ളി​ക്ക​ളം തീ​ർ​ക്കു​ന്നു. സ്കൂ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച് അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ക്കി​യ​തോ​ടെ സി​ന്ത​റ്റി​ക് ട്രാ​ക്ക്, ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട്, ഷ​ട്ടി​ൽ കോ​ർ​ട്ട് തു​ട​ങ്ങി​യ​വ തീ​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

സി.​കെ. ആ​ശ എം​എ​ൽ​എ യു​ടെ ശ്ര​മ​ഫ​ല​മാ​യി 2.5 കോ​ടി രൂ​പ ക​ളി​സ്ഥ​ലം തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. വി​ശ്വ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രാ​യ ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള, വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, നോ​വ​ലി​സ്റ്റ് വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, നാ​ട​ക ച​ല​ച്ചി​ത്ര​ന​ട​ൻ എ​ൻ എ​ൻ പി​ള്ള ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​ധ്യ​യ​നം ന​ട​ത്തി​യ സ്കൂ​ളാ​ണ് വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.


കേ​ര​ള​ത്തി​ലെ ആ​ദ്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളു​ക​ളി​ലൊ​ന്നാ​ണി​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ്കൂ​ളാ​യി തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ മാ​റ്റു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.