വൈക്കം: വൈക്കം എഇഒയുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ടിനെ കാണാതായതായി പരാതി. എഇഒ യുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ട് ശ്യാംകുമാറിനെയാണ് വീട്ടിൽ നിന്ന് കാണാതായത്. ജോലി സമ്മർദ്ദത്തെ തുടർന്നാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് ബന്ധുക്കൾ വൈക്കം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനു ശേഷമാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് ഭാര്യ പറയുന്നത്. ശ്യാംകുമാറിന് ജോലി സമ്മർദ്ദമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. മൊബൈൽ ഫോണടക്കമുള്ള വസ്തുക്കളൊന്നും എടുക്കാതെയാണ് ശ്യാംകുമാർ പോയത്. ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും അന്വേഷണം ഊർജിതമായി നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.