ചാണ്ടി ഉമ്മൻ എംഎൽഎ കുട്ടനാട് എൻജിനിയറിംഗ് കോളജ് സന്ദർശിച്ചു
1585398
Thursday, August 21, 2025 6:40 AM IST
പുളിങ്കുന്ന്: സംസ്ഥാന സർക്കാരും സിൻഡിക്കേറ്റും കൊച്ചിൻ യൂണിവേഴ്സിറ്റി കുട്ടനാട് കാമ്പസിനോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് ചാ ണ്ടി ഉമ്മൻ എംഎൽഎ. കൊച്ചിൻ യൂണിവേഴ്സിറ്റി കുട്ടനാട് എൻജിനിയറിംഗ് കോളജ് കാന്പസ് യൂണിയൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരും യുജിസിയും അനുവദിക്കുന്ന ഒരു ഗ്രാന്റ് പോലും കുട്ടനാട് കാമ്പസിന് നൽകുന്നില്ലെന്നും ലോകബാങ്ക് സഹായത്തോടുകൂടെ കോളജുകളുടെ വികസനത്തിന് നൽകുന്ന പണം ആനുപാതികമായി ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കട്ടി.
ഒരു പ്രധാനപ്പെട്ട കെട്ടിടത്തിനുള്ള പ്രോജക്ട് റിപ്പോർട്ട് അഞ്ചുവർഷം മുന്പേ നൽകിയിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മെക്കാനിക്കൽ ലാബ് ഉൾപ്പെടെ നിർത്തലാക്കിയ മുഴുവൻ ബാച്ചുകളും പുനരാരംഭിക്കണമെന്നും എഐസിടിഇ അംഗീകാരത്തോടു കൂടിയ പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുകയോ, പുതിയതായി സ്ഥിരം അധ്യാപകരെ നിയമിക്കുകയോ ചെയ്യണം. ഫിഷറീസ് അനുവദിച്ച പ്രോഗ്രാം അടിയന്തരമായി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
കോളജ് ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ പരിഹരിച്ച് കൂടുതൽ മികവുറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രേത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്നും യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണറെയും യൂണിവേഴ്സിറ്റി അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. ആശ ലതയെ കണ്ട് കോളജിന്റെ പ്രവർത്തന ങ്ങളെക്കുറിച്ച് വിലയിരുത്തി.
ചാണ്ടി ഉമ്മൻ എംഎൽഎയ് ക്കൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കൊല്ലാറ, നേതാക്കളായ അലക്സ് മാത്യു, എ.എസ്. വിശ്വനാഥൻ, ഔസേപ്പച്ചൻ വെമ്പാടൻതറ, ടോം നടുവിലേടം, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കുര്യൻ ബിജു എന്നിവരുമുണ്ടായിരുന്നു.