ചിങ്ങപ്പുലരിയിൽ നാടെങ്ങും കർഷകദിനാചരണം
1584470
Sunday, August 17, 2025 11:31 PM IST
ഹരിപ്പാട്: മുതുകുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. ലാൽമാളവ്യ അധ്യക്ഷനായി. മഞ്ജു അനിൽകുമാർ, യു. പ്രകാശ്, സബിതാ വിനോദ്, സുസ്മിത ദിലീപ്, എസ്. ഷീജ, ശുഭാ ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തുറവൂർ: വിവിധ പഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, പഞ്ചായത്തുകളുടേയും കൃഷിഭവനുകളുടെയും നേതൃത്വത്തിലാണ് കർഷക ദിനംആചരിച്ചത്. പഞ്ചായത്തുകളിൽ നടന്ന ദിനാചരണത്തിൽ അരൂർ എംഎൽഎ ദിലീമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ എന്നിവർ പങ്കെടുത്തു.
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷകദിനാചരണം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. രാജേഷ്, എൽ. മൻസൂർ, പഞ്ചായത്തംഗങ്ങളായ രശ്മി രഞ്ജിത്ത്, സജു പ്രകാശ് എന്നിവർ പ്രസംഗിച്ചു.
മുഹമ്മ: കർഷകക്ഷേമ വകുപ്പിന്റെയും മുഹമ്മ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആചരിച്ചു. കർഷക വിളംബര ജാഥ, കർഷകരേയും കർഷക തൊഴിലാളികളെയും ആദരിക്കൽ, ആവാർഡ് വിതരണം എന്നിവ നടന്നു.
കായിപ്പുറം ആസാദ് മെമ്മോറിയൽ എൽപി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി ഫൗണ്ടേഷൻ പ്രതിനിധി പ്രഫ. രാമാനന്ദ്, കൃഷി ഓഫീസർ പി.എം. കൃഷ്ണ, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, എൻ.ടി. റെജി, എം.എസ്. ലത തുടങ്ങിയവർ പ്രസംഗിച്ചു.
പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിന്റെയും കാർഷിക വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വതി വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ദലീമ ജോജോ എംഎൽഎ ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ. രജിത, ഷിൽജ സലിം, എൻ. കെ. മോഹൻദാസ്, കെ.കെ. ഷിജി, ധന്യ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
അമ്പലപ്പുഴ: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന കർഷക ദിനാചരണം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകൾ നടത്തിയ ദിനാചരണത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി. സൈറസ്, എസ്. ഹാരിസ്, ശോഭ ബാലൻ, എ.എസ്. സുദർശനൻ എന്നിവർ അധ്യക്ഷരായി.
വിവിധ മേഖലകളിൽ മികവു പുലർത്തിയ കർഷകരെയും മികച്ച ഭിന്നശേഷികർഷകനെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എ.പി. സരിത, സുധർമ ഭുവനചന്ദ്രൻ, പി.എം. ദീപ, പി. രമേശൻ, വി.എസ്. മായാദേവി, സ്ഥിരം സമിതി അധ്യക്ഷർ, സിഡിഎസ് ചെയർപേഴ്സന്മാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. ജി.പത്മകുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ: നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജൻ അധ്യക്ഷയായി. മികച്ച കർഷകരെ വൈസ് ചെയർമാൻ കെ. ഷിബുരാജൻ ആദരിച്ചു. റിജോ ജോൺ ജോർജ്, മനീഷ് കീഴാമഠത്തിൽ, വി. വിജി, സിനി ബിജു, മറിയാമ്മ ജോൺ ഫിലിപ്പ്, ഗോപു പുത്തൻമഠത്തിൽ, സി. നിഷ, ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
മാവേലിക്കര: നഗരസഭയുടേയും കൃഷിഭവന്റെയും കാര്‍ഷിക വികസനസമിതിയുടെയും വിവിധ ബാങ്കുകളുടെയും കൃഷിക്കൂട്ടങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മാവേലിക്കര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കര്‍ഷക ദിനാചരണം നടത്തി.
നഗരസഭാ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ടി. കൃഷ് ണകുമാരി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലേഖ മോഹന്‍, കൃഷി അസി. ഡയറക്ടര്‍ റ്റി. അരുണ്‍, ശാന്തി അജയന്, കൃഷി ഫീല്‍ഡ് ഓഫീസര്‍ ആര്. മനോജ്, അസി. കൃഷി ഓഫീസര്‍ എസ്. അമൃതലിപി എന്നിവര്‍ പ്രസംഗിച്ചു.