‘മറ്റുള്ളവരോടുള്ള കരുതലാണ് മലയാളിയുടെ നന്മ’
1584466
Sunday, August 17, 2025 11:31 PM IST
ആലപ്പുഴ: മറ്റുള്ളവരോടുള്ള കരുതലാണ് മലയാളിയിലെ നന്മയെന്ന് സോഷ്യൽ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ്.
എസ്ഡി കോളജ് സോഷ്യൽ ജസ്റ്റീസ് സെല്ലിന്റെ സഹകരണത്തോടെ കെ.പാർഥസാരഥി അയ്യങ്കാർ മെമ്മോറിയൽ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ഫോറം സംഘടിപ്പിച്ച "നന്മയോളം, നമ്മുടെ കേരളം’ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന നിർവാഹകസമിതിയംഗം കെ.എസ്. മായാബായ് അധ്യക്ഷത വഹിച്ചു. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, ഫാ. സേവ്യർ കുടിയാംശേരി, സിസ്റ്റർ മേരി ലിൻഡ, മാധ്യമ പ്രവർത്തകരായ റോയ് കൊട്ടാരച്ചിറ, സുധീഷ ധർമൻ, രഘുനാഥ് നാരായണൻ, അശ്വിൻ പാലാഴി എന്നിവരെ ആദരിച്ചു. നിർധന കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ച് നൽകിയ എസ് ഡി കോളജ് എൻഎസ്എസ് യൂണിറ്റിന് നന്മ പുരസ്കാരം നൽകി.