മാലിന്യസംസ്കരണത്തിന് പൊതുസംവിധാനം കൊണ്ടുവരണം
1584997
Tuesday, August 19, 2025 11:35 PM IST
ചേര്‍ത്തല: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ചേർത്തല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നസമരം നടത്തി. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലവർധനവിനെതിരേ നടപടി സ്വീകരിക്കുക, മാലിന്യസംസ്കരണത്തിന് പൊതുസംവിധാനം കൊണ്ടുവരുക, അനധികൃത തട്ടുകടകൾക്കെതിരേ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന സമരം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ ബി. താജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് മഡോണ, വി.വൈ. അൻസാരി, മോഹൻദാസ്, എ.ഇ. നവാസ്, സനാ അനസ്, എം.എ. കരീം, മുഹമ്മദ് കോയ, ആഷ തോമസ്, റോയ് മരിയ, ബെന്നി അപ്സര, സെൽവരാജ്, ഷാജി കുട്ടനാട്, മൂസ വടുതല, ഷാനു നസിർ, ജയിംസ് എന്നിവർ പ്രസംഗിച്ചു.