അതിദരിദ്ര കുടുംബങ്ങൾക്ക് ഓണക്കിറ്റ്
1585392
Thursday, August 21, 2025 6:40 AM IST
എടത്വ: അതിദരിദ്ര പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. ഓണക്കിറ്റുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും തനത് ഫണ്ടിൽനിന്ന് തുക വഹിക്കേണ്ടതുമാണന്നാണ് സർക്കാർ നൽകിയ നിർദേശം. ഓരോ ജില്ലയിലും വിതരണം ചെയ്ത കിറ്റുകളുടെ കണക്കുകൾ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ട്രറ്റിൽ നൽകണം.