തുറവൂർ ഉയരപ്പാതയുടെ ബീമുകൾ നിലം പതിച്ചു; ഒഴിവായത് വൻദുരന്തം
1584467
Sunday, August 17, 2025 11:31 PM IST
തുറവൂർ: അരൂർ- തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ നിലം പതിച്ചു.
തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. അതേസമയം, ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു. തുറവൂര്‍ കവലയ്ക്കു സമീപം ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം.
കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താങ്ങായി താത്കാലികമായി സ്ഥാപിച്ച ബീമുകള്‍ക്ക് 80 ടണ്‍ ഭാരമാണുള്ളത്. ബീമുകള്‍ ഇറക്കുമ്പോള്‍ ഗതാഗതം തടസപ്പെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാല്‍, ബീമുകള്‍ വീണതിനെ ത്തുടര്‍ന്ന് ദേശീയപാതയില്‍ തുറവൂര്‍ ജംഗ്ഷന് ഗതാഗതക്കു രുക്കിലായി. പ്രദേശത്ത് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.