അമർ ജവാൻ ട്രോഫി വള്ളംകളി: രജിസ്ട്രേഷൻ ആരംഭിച്ചു
1585387
Thursday, August 21, 2025 6:40 AM IST
എടത്വ: സെപ്റ്റംബർ 21ന് 1.30ന് നടക്കുന്ന അമർജവാൻ എവറോളിംഗ് ട്രോഫി ജലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, ചുരുളൻ (23 അംഗങ്ങൾ), 7 തുഴ-തടി, 5 തുഴ-തടി, 4 തുഴ-തടി, 3 തുഴ- തടി, 2 തുഴ-തടി, 5 തുഴ-ഫൈബർ എന്നീ ഇനങ്ങളിൽ ആണ് മത്സരം.
ഓരോ ഇനത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന നാലു കളി വള്ളങ്ങൾക്ക് മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുള്ളൂ. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ 9072096017.