കണ്ണാടി-കിടങ്ങറ റോഡ് ഉയരം കൂട്ടി പുനർനിർമിക്കണം: കറ്റാനം ഷാജി
1584463
Sunday, August 17, 2025 11:31 PM IST
പുളിങ്കുന്ന്: പുളിങ്കുന്ന്, കാവാലം, വെളിയനാട് തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡാണ് കണ്ണാടി - കിടങ്ങറ റോഡ്. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും റോഡിൽ വെള്ളം കയറി കാൽനട യാത്രപോലും പറ്റാത്ത സാഹചര്യമാണ്.
കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ അഞ്ചു തവണയാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായത്. ഈ മൂന്നു പഞ്ചായത്തിലെയും ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡ് എത്രയും വേഗം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിൽ ഉയർത്തി നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പുളിങ്കുന്ന് മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് കെപിസിസി സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു.
കോൺഗ്രസ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷി കൊല്ലാറ അധ്യക്ഷത വഹിച്ചു.പ്രതാപൻ പറവേലി, കെ. ഗോപകുമാർ, എ.എസ്. വിശ്വനാഥൻ, ജി. സൂരജ്, ഔസേപ്പച്ചൻ വെമ്പാടന്തറ, ടോം നടുവിലേടം, മനോജ് കാനാച്ചേരി, അലൻ പത്തിൽ, മനോഹരൻ അറയ്ക്കൽ, ജയൻ പരവത്തറ, സിനി കായൽപ്പുറം, സാബു ആറുപറ, സാലിമ്മ തച്ചാറ, സുമേഷ് കട്ടത്തറ, മജേഷ് അമ്പനാപ്പള്ളി, വിനോദ് കൊച്ചുപറമ്പിൽ, ജയിംസ് കുഴിയടിച്ചിറ എന്നിവർ പ്രസംഗിച്ചു.