സുമറാണിക്ക് പുരസ്കാരം
1584465
Sunday, August 17, 2025 11:31 PM IST
കായംകുളം: 2024-25 വർഷത്തെ കാർഷിക മേഖലയിലെ പദ്ധതി നിർവഹണത്തിലും വിജ്ഞാന വ്യാപനത്തിലുമുള്ള സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനത്തിനു സുമറാണിക്ക് പുരസ്കാരം.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആറാട്ടുപുഴ, കൃഷ്ണപുരം, കണ്ടല്ലൂർ, ദേവികുളങ്ങര, മുതുകുളം, ചേപ്പാട്, പത്തിയൂർ പഞ്ചായത്തിലും കായംകുളം മുനിസിപ്പാലിറ്റിയിലുള്ള കൃഷിഭവനുകൾ മുഖാന്തരം നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളും കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. അനിതകുമാരിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഫാർമർ ഫസ്റ്റ് പ്രോഗ്രാമുമായി ചേർന്നുകൊണ്ട് പ്രദേശത്തെ കാർഷിക വിപണന മൂല്യവർധിത മേഖലകളിൽ ഒരു പുത്തൻ ഉണർവ് സാധ്യമാക്കിയതും പരിഗണിച്ചാണ് പുരസ്കാരം.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഓഫീസറായ ഗോവിന്ദമുട്ടം സുനന്ദനത്തിൽ സിനുവാണ് ഭർത്താവ്. മക്കൾ: എസ്. അനന്തകൃഷ്ണൻ, ദേവിക എസ്. സെനു.