എടത്വ: ​വൃ​ക്ക​രോ​ഗം​മൂ​ലം മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു​ ക​ഴി​യു​ന്ന കൊ​ച്ചു​മോ​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ൻ എ​ട​ത്വ നി​വാ​സി​ക​ള്‍ ഇ​ന്ന് കൈ​കോ​ര്‍​ക്കും. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ പത്താം വാ​ര്‍​ഡ് മ​ങ്കോ​ട്ട​ച്ചി​റ മു​ണ്ട​ക​ത്തി​ല്‍ ജോ​സ​ഫ് ജോ​ണിന്‍റെ (കൊ​ച്ചു​മോ​ന്‍-52) വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കായി 25 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യത്തോടെയാ​ണ് ഇ​ന്നു രാ​വി​ലെ 9 മു​ത​ല്‍ 2 വ​രെ എ​ട​ത്വ ജീ​വ​ന്‍ ര​ക്ഷാ സ​മി​തി​ പ്ര​വ​ര്‍​ത്ത​കരോ ടൊപ്പം പ​ഞ്ചാ​യ​ത്തി​ലെ ഒന്നു മു​ത​ല്‍ 15 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ള്‍ കൈ​കോ​ര്‍​ക്കു​ന്ന​ത്.

വൃക്ക മാറ്റിവയ്ക്കൽ അനിവാ ര്യമായ കൊ​ച്ചു​മോ​ന് സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് വൃ​ക്ക ദാ​ന​മാ​യി ന​ല്‍​കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ പത്തിനാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​മാ​യി കു​റ​ഞ്ഞ​ത് 25 ല​ക്ഷം രൂ​പ ചെ​ല​വുവ​രും. ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​ന്‍ കൊ​ച്ചു​മോ​ന്‍റെ കു​ടും​ബ​ത്തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശ്ശേ​രി ഡ​യ​റ​ക്ട​റാ​യു​ള്ള ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ​യും എ​ട​ത്വ പ​ഞ്ചാ​യ​ത്ത് എ​ട​ത്വ ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി​യും സം​യു​ക്ത​മാ​യി ഇന്നു രാ​വി​ലെ 9 മു​ത​ല്‍ 2 വ​രെ അ​ഞ്ചു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് 25 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാൻ ഇറങ്ങുന്നത്.

പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​ള്ള​വ​ര്‍​ക്കും വി​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്കും ധ​ന​സ​ഹാ​യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ എ​ട​ത്വ ജീ​വ​ന്‍ ര​ക്ഷാ സ​മി​തി എ​ന്ന പേ​രി​ല്‍ കേ​ര​ള ബാ​ങ്ക് എ​ട​ത്വ ശാ​ഖ​യി​ല്‍ 911243123 0104112 എ​ന്ന ന​മ്പ​രി​ല്‍ അക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. ഐ​എ​ഫ്എ​സ്‌​സി കോ​ഡ് KSBK 0001243.