അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ അ​നാ​ട്ട​മി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല തു​ട​ർ വി​ദ്യ​ഭ്യാ​സ പ​രി​പാ​ടി ഇ​ല്ലു​മി​നാ​ട്ട​മി യി​ൽ മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ അ​വ​ത​ര​ണ​ത്തി​ൽ ആ​ല​പ്പു​ഴ ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ്വാ​സ​കോ​ശ വി​ഭാ​ഗം ബി​രു​ദാ​ന​ന്ത​രബിരുദ വി​ദ്യാ​ർ​ഥിനി ഡോ. ​ആ​ൻ മ​രി​യ ജോ​ൺ​സ​ൺ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ബ്രോ​ങ്കോ​സ്കോ​പ്പി പ​രി​ശോ​ധ​ന വ​ഴി ക​ണ്ടെ​ത്തി​യ ശ്വാ​സ​കോ​ശ​ത്തി​ലെ ചെ​റു​ദ​ള​ങ്ങ​ളു​ടെ ഘ​ട​നാ വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന​ക​ൾ​ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​ണ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ എ​ന്ന് ജ​ഡ്ജിം​ഗ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ശ്വാ​സ​കോ​ശ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി.​ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം ഇ​ട​പ്പള്ളി ന​രി​കു​ള​ത്ത് എ​ൻ.​വി. ജോ​ൺ​സ​ന്‍റെയും എ​മി​ലി​യു​ടെ​യും പു​ത്രി​യാ​ണ് ഡോ. ​ആ​ൻ മ​രി​യ ജോ​ൺ​സ​ൺ.