ചാ​രും​മൂ​ട്: കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കു വേ​ണ്ടി അ​നു​കൂ​ല​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ വി​മ​ർ​ശി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.

പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച സ​മ​ര​ങ്ങ​ൾ വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​യ​പ​ര​മാ​യ ശിപാ​ർ​ശ​ക​ൾ പു​നഃപ​രി​ശോ​ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​കേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ ​വാ​സ​സ്ഥ​ല​ങ്ങ​ൾ, കൃ​ഷി ഭൂ​മി എ​ന്നി​വ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​പ്പെ​ട​ണം.

ലോ​ക​ബാ​ങ്ക് പോ​ലെ​യു​ള്ള ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേശി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തി പ്ര​ഖ്യാ​പി​ക്ക​ണം.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക റെ​യി​ൽ​വേ മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കും. കേ​ര​ള​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ം ഉ​റ​പ്പാ​ക്കാ​ത്ത പ​ദ്ധ​തി​യി​ൽ ഒ​രി​ക്ക​ലും യോ​ജി​പ്പി​ല്ലെ​ന്ന് എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.