കിൻഡർ ഹോസ്പിറ്റലിൽ കുട്ടികളുടെ ഐസിയു
1466043
Sunday, November 3, 2024 5:10 AM IST
ചേര്‍ത്തല: കിൻഡർ വുമൺസ് ഹോസ്പിറ്റലിൽ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റിന്റെയും നവീകരിച്ച സർജിക്കൽ ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ.വി.കെ. പ്രദീപ് കുമാർ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല, വാർഡ് മെംബർ മഞ്ജു സുരേഷ്, കിൻഡർ ഹോസ്പിറ്റൽ സിഇഒ രഞ്ജിത് കൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.കെ.എസ്. അനന്തൻ, കൺസൾട്ടന്റ് പീഡിയാട്രിഷൻ ഡോ. നിഷ ചാക്കോ, യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ എന്നിവർ പങ്കെടുത്തു.
കിൻഡർ വിമൻസ് ഹോസ്പിറ്റൽ ചേർത്തലയിൽ 12 വയസു വരെ പ്രായമുള്ള കുട്ടികളെ ചികിത്സിക്കാൻ കഴിയുന്ന 6 ബെഡുകളുള്ള ലെവൽ രണ്ട് പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ ഡ്രോയിംഗ് മത്സരം നടന്നു. വിജയികൾക്ക് കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ.വി.കെ. പ്രദീപ്കുമാർ സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.