ഹ​രി​പ്പാ​ട്: എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ൽ നി​ന്നു റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​ൽ ക​രാ​ർ ഉ​ട​മ​ക​ട​ക​ളി​ൽനി​ന്നു നേ​രി​ടു​ന്ന അ​വ​ഗ​ണ​ന റേ​ഷ​ൻ വി​ത​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നെ​ന്ന് കെ​എ​സ്ആ​ർ​ഡി​എ. സെ​പ്റ്റം​ബ​റി​ൽ എ​ത്തി​ക്കേ​ണ്ട സാ​ധ​ന​ങ്ങ​ൾ ന​വം​ബ​റി​ലും എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യം ക​ട​ക​ളി​ൽ യ​ഥാ​സ​മ​യം എ​ത്തി​ക്കാ​ത്ത​ത് വ്യാ​പാ​രി​ക​ളെ​യും കാ​ർ​ഡു​ട​മ​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. എ​ല്ലാ മാ​സ​വും തു​ട​ക്ക​ത്തി​ൽത്ത​ന്നെ വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് യു.​ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ന​വാ​സ് ഗ​ഫൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി​ദാ​സ്, ന​സീ​ർ കാ​യം​കു​ളം, ശ്രീ​ലാ​ൽ, പ്ര​സാ​ദ​ച​ന്ദ്ര​ൻ,അ​നി​ൽ, അ​ൻ​സാ​ർ, അ​നി​ത എ​ന്നി​വ​ർ പ്രസംഗിച്ചു.