ക്രൈസ്തവ മിഷനറിമാർ നവോത്ഥാനത്തിന് വഴിയൊരുക്കി: ആന്റോ ആന്റണി എംപി
1460656
Saturday, October 12, 2024 2:17 AM IST
മുണ്ടിയപ്പള്ളി: ക്രൈസ്തവ മിഷണറിമാർ പ്രത്യേകിച്ച് സിഎംഎസ് മിഷനറിമാർ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് വഴിയൊരുക്കിയവരാണനും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും ആന്റോ ആന്റണി എംപി പ്രസ്താവിച്ചു.
മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആന്റോ ആന്റണി എം.പി. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .ഡി. ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസഫ് ജോൺ,
കവിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റേച്ചൽ വി മാത്യു, സിഎസ്ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ. പോൾ, റവ. സി.വൈ. തോമസ്, ഹെഡ്മിസ്ട്രസ് പ്രിൻസമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ആനി എം. ജോസഫ്, റോബി കെ. തോപ്പിൽ, വിനു കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുൻകാല കായിക പ്രതിഭകളായ കെ.ടി. ചാക്കോ ,അലക്സ് എബ്രഹാം( ഇരുവരും ഫുട്ബോൾ), റെജിനോൾഡ് വർഗീസ് (കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറർ), ഹാൻഡ് ബോൾ താരം അക്ഷയ ആർ. നായർ, സ്കറിയ ജോൺ, സി. ജേക്കബ്, എം.എം. മാത്യു, മാത്യു ചെറിയാൻ എന്നിവരെ ആദരിച്ചു.
തുടർന്ന് സിഎംഎസ് സ്കൂൾ വോളിബോൾ ടീം റോയി വർഗീസിന്റെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളി സീനിയർ വോളിബോൾ ടീമുമായി പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടി.