വീടിനുള്ളിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി
1459393
Monday, October 7, 2024 3:24 AM IST
ചിറക്കടവ്: വീടിനുള്ളിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. ചിറക്കടവ് സെന്റർ പുന്നശേരി ഇല്ലം ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിനുള്ളിൽ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് പാമ്പിനെ കണ്ടെത്തിയത്. ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠന്റെ മകൻ സന്തോഷ് പാമ്പിനെ പിടികൂടി ഭരണിയിലാക്കി. എരുമേലിയിൽ നിന്നെത്തിയ വനംവകുപ്പ് അധികൃതർക്കു പാന്പിനെ കൈമാറി.