റേഷൻ മസ്റ്ററിംഗ് നാളെവരെ; 1,24,574 പേര് കടകളിലെത്തിയില്ല
1459389
Monday, October 7, 2024 3:24 AM IST
പത്തനംതിട്ട: ജില്ലയില്‍ റേഷന്‍ മസ്റ്ററിംഗ് നടത്താന്‍ ഇനിയും 1,24,574 പേര്. ബിപിഎല്‍ വിഭാഗത്തില്‍ 4,11,531 ഗുണഭോക്താക്കളും അന്ത്യോദയ അന്ന യോജന വിഭാഗത്തിലെ 76,212 പേരുമാണ് ജില്ലയില്‍ മസ്റ്ററിംഗ് ചെയ്യേണ്ടത്. ഇവരില്‍ 3,63,169 ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. 74 ശതമാനമാണ് മസ്റ്ററിംഗ് തോത്. നിലവിലെ സാഹചര്യത്തില്‍ മസ്റ്ററിംഗ് നാളെ പൂര്‍ത്തിയാകും. ഇതു നീട്ടണമോയെന്നത് സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കും.
ജില്ലയില്‍ മസ്റ്ററിംഗ് നടത്താനുള്ളവരില് 23000 കുട്ടികളുമുണ്ട്. ഇവരുടെ എല്ലാവരുടെയും മസ്റ്ററിംഗ് എടുക്കാന്‍ കഴിയില്ല. കാരണം ഈ കുട്ടികളുടെ വിരലടയാളത്തില്‍ വ്യത്യാസം വരുമെന്നതിനാലാണിത്. കൃത്യമായ പ്രായത്തില്‍ വിരലടയാളം അപ്ഡേറ്റ് ചെയ്തിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ മാത്രമേ ഡാറ്റയുമായി ലിങ്ക് ചെയ്യാന്‍ കഴിയൂ. പ്രായമായ ചിലരുടെ അവസ്ഥയും ഇതു തന്നെയാണ്.
65 വയസ് കഴിഞ്ഞ പലയാളുകളുടെയും വിരലടയാളം എടുക്കാനാകുന്നില്ല. കൈകളിലുണ്ടാകുന്ന തേയ്മാനവും മറ്റ് രോഗാവസ്ഥയും കാരണം ഇത്തരത്തിലുള്ളവരുടെ വിരലുകള്‍ പതിയാത്തതിനാല്‍ ലിസ്റ്റില്പ്പെടാത്തവരുമുണ്ട്.
ബിപിഎല്‍ വിഭാഗത്തില്‍ 411531 ഗുണഭോക്താക്കളും അന്ത്യോദയ അന്ന യോജന വിഭാഗത്തിലെ 76212 പേരുമാണ് ജില്ലയില്‍ മസ്റ്ററിംഗ് ചെയ്യേണ്ടത്. ഇവരില്‍ 363169 ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്.