മോഷണക്കേസിലെ പ്രതി പിടിയിൽ
1458194
Wednesday, October 2, 2024 3:18 AM IST
തുറവൂർ: കൂൾബാറിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വയലാർ കഴുന്നാരം കോളനിയിൽ സഞ്ജയ് നിവാസിൽ സഞ്ജയ് (21) ആണ് പട്ടണക്കാട് പോലീസിന്റെ പിടിയിലായത്. പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപമുള്ള കരുണാ കൂൾബാറിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. 14,500 രൂപയും 3000 രൂപയുടെ ചോക്ലേറ്റും 15 കുപ്പി കോളകളുമാണ് മോഷ്ടിച്ചത്.
എസ്എച്ച്ഒ കെ.എസ്. ജയന്റെ നേതൃത്വത്തിലാണ പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ പേരിൽ ചേർത്തല, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീനിയർ സിപിഒമാരായ ടി.കെ. അനീഷ്, എം. അരുൺകുമാർ, എ.പി. അനൂപ്, സുധീഷ്, പി. പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.