ഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും നാളെ മുതൽ
1458182
Wednesday, October 2, 2024 3:03 AM IST
പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത നവാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോൽസവും നാളെ മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകുന്നേരം 5.30 ന് ആചാര്യവരണം, 6.30ന് ദീപാരാധന, നാലിനു രാവിലെ 6.15ന് ഭദ്രദീപ പ്രതിഷ്ഠ , രാത്രി ഏഴിനു നവരാത്രി സംഗീതോൽസം ജില്ലാ ജഡ്ജ് ആൻഡ് ശബരിമല സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.45ന് ഭജൻ. ദിവസവും പ്രഭാഷണം, വൈകിട്ട് സംഗീത സദസ് എന്നിവ ഉണ്ടായിരിക്കും.
പത്തിനു വൈകുന്നേരം നാലിന് വിദ്യാഗോപാല മന്ത്രാർച്ചന, തുടർന്ന് പൂജവയ്പ് , 7.30ന് കഥകളി, 12 ന് വൈകുന്നേരം 4.30ന് അവഭൃഥസ്നാനം, രാത്രി 7.30ന് ഗാനമേള, 13നു രാവിലെ 7.30ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം, പന്തളം ശിവൻകുട്ടി വിദ്യരംഭം ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.ഡി. നാരായണപിള്ള, സെക്രട്ടറി ബി. സന്തോഷ് കുമാർ, കൺവീനർമാരായ കെ. മധുസൂദനക്കുറുപ്പ് ,എസ്. അജയകുമാർ, കെ.എൽ. ഭാസ്കരൻ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.