മിശിഹാനുകരണ സന്യാസിനീസമൂഹം ശതാബ്ദി: മെഴുകുതിരി പ്രദക്ഷിണം നടത്തി
1454269
Thursday, September 19, 2024 2:50 AM IST
തിരുവല്ല: മിശിഹാനുകരണ സന്യാസിനീസമൂഹത്തിന്റെ ശതാബ്ദി ഉദ്ഘാടനത്തിനു മുന്നോടിയായി തിരുവല്ല മേരിഗിരി അതിഭദ്രാസന മന്ദിരത്തിൽനിന്നു കത്തീഡ്രൽ ദേവാലയത്തിലേക്ക് മെഴുകുതിരി പ്രദക്ഷിണം നടത്തി. തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശീർവദിച്ചു.
കത്തീഡ്രലിലെ കബറിടത്തിലെ ധൂപപ്രാർഥനയ്ക്കുശേഷം സന്ധ്യാപ്രാർഥനയും വിശുദ്ധ കുർബാനയുടെ ആരാധനയും നടത്തി. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വചനസന്ദേശം നൽകി.
സുപ്പീരിയർ ജനറാൾ ഡോ. മദർ ആർദ്ര, തിരുവല്ല അതിരൂപത വികാരി ജനറാൾ ഡോ. ഐസക് പറപ്പള്ളിൽ, മദർ ജോബ്സി, മദർ സാന്ദ്ര, മദർ തേജസ്, മദർ തമീം, മദർ ജോസ്ന തുടങ്ങിയവർ നേതൃത്വം നൽകി.