പോക്സോ കേസില്‍ അറസ്റ്റ്
1453711
Tuesday, September 17, 2024 12:46 AM IST
പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന് അറസ്റ്റില്‍. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയില്‍ വീട്ടില്‍ ജെ. വിജയ് (18) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ, കഴിഞ്ഞവര്‍ഷം നവംബറിനും 2024 ഓഗസ്റ്റ് 10 നുമിടെ ഒന്നിലധികം പ്രാവശ്യം ബലമായി സ്വന്തം വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.
കുട്ടി പിന്നീട് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കഴിഞ്ഞുവരുന്നതായി, ജില്ലാ ശിശുക്ഷേമസമിതിയില്‍നിന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രജനി അവിടെയെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന്, തട്ടിക്കൊണ്ടുപോകലിനും ബലാല്‍സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ വിജയിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആര്. ശിവകുമാറാണ് കേസ് അന്വേഷിക്കുന്നത്.